Anuragalola

Anuragalola Lyrics

Yesudas Hit  by K.J. Yesudas

Song  ·  2,424 Plays  ·  3:59  ·  Malayalam

℗ 2015 Millennium Audios

Anuragalola Lyrics

അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ
അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ

വിരലില്ല കയ്യിൽ മീട്ടുവാനെങ്കിൽ
വിരലില്ല കയ്യിൽ മീട്ടുവാ നെങ്കിൽ
വീണയെന്തിനു തോഴി

അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ

മണമുള്ള പൂക്കൾ മലരുകില്ലെങ്കിൽ
മധു മാസമെന്തിനു തോഴീ
മണമുള്ള പൂക്കൾ മലരുകില്ലെങ്കിൽ
മധുമാസ മെന്തിന് തോഴീ
മലരിന്റെ ചുണ്ടിൽ മധുപനില്ലെങ്കിൽ
മലരിന്റെ ചുണ്ടിൽ മധുപനില്ലെങ്കിൽ
മകരന്ത മെന്തിനു തോഴീ

അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ

ഒരു മുത്ത മേകാൻ ഒരുവളില്ലെങ്കിൽ
അദരങ്ങളെന്തിനു തോഴീ
ഒരു മുത്ത മേകാൻ ഒരുവളില്ലെങ്കിൽ
അദരങ്ങളെന്തിനു തോഴീ

ഒരു നിദ്ര തീർന്നാൽ ഉണരുകില്ലെങ്കിൽ
ഒരു നിദ്ര തീർന്നാൽ ഉണരുകില്ലെങ്കിൽ
കനവുകളെന്തിനു തോഴീ

അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തൊഴീ

കണിയില്ല മുന്നിൽ കാണുവാനെങ്കിൽ
കണ്ണുകളെന്തിന് തോഴീ
കണിയില്ല മുന്നിൽ കാണുവാനെങ്കിൽ
കണ്ണുകളെന്തിന് തോഴീ
കരളിൻ കയത്തിൽ കഥന മില്ലെങ്കിൽ
കരളിൻ കയത്തിൽ കഥന മില്ലെങ്കിൽ
കണ്ണുനീരെന്തിനു തോഴീ

അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ
അനുരാഗ ലോല നീ അരികിലില്ലെങ്കിൽ
അഴകെനികെന്തിനു തോഴീ
അഴകെനികെന്തിനു തോഴീ

Writer(s): Sreekumaran Thampi, M.s.baburaj M.s.baburaj
Lyrics powered by www.musixmatch.com


More from Yesudas Hit

Loading

You Might Like

Loading


3m 59s  ·  Malayalam

℗ 2015 Millennium Audios

FAQs for Anuragalola